Breaking news
8 Oct 2024, Tue

ബിജെപിയും സിപിഎമ്മും മത്സരിച്ച് വർഗീയ വിഭജനം നടത്തുന്നു: പി കെ കുഞ്ഞാലിക്കുട്ടി

വടകരയിൽ സിപിഎം നടത്തിയ കാഫിർ പ്രയോഗവും രാജ്യവ്യാപകമായി ബിജെപി നടത്തുന്ന ന്യൂനപക്ഷ വിരുദ്ധ പ്രചാരണവും ഒരേ ലക്ഷ്യം വെച്ചുകൊണ്ട്

മലപ്പുറം: ബിജെപിയും സിപിഎമ്മും മത്സരബുദ്ധിയോടെ വർഗീയ കാർഡ് ഇറക്കി ജന മനസ്സുകളിൽ ചേരിതിരിവുകൾ സൃഷ്ടിക്കുവാനും അതുവഴി രാഷ്ട്രീയ നേട്ടം കൊയ്യുവാനും ശ്രമിക്കുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ ജന സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി . മലപ്പുറം ജില്ലാ മുസ്ലിം ലീഗ് വാർഷിക കൗൺസിൽ മീറ്റ് കോട്ടക്കലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

https://youtu.be/IzLt6BFpQvw?si=RWUIKEqsZZo2x0IT

വടകരയിൽ സിപിഎം നടത്തിയ കാഫിർ പ്രയോഗവും രാജ്യവ്യാപകമായി ബിജെപി നടത്തുന്ന ന്യൂനപക്ഷ വിരുദ്ധ പ്രചാരണവും ഒരേ ലക്ഷ്യം വെച്ചുകൊണ്ട് തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. മതേതര മനസ്സുകൾ ഇത്തരം ഹീനമായ പ്രവർത്തികൾക്കെതിരെ ശക്തമായി പ്രതികരിക്കും എന്നതിന്റെ തെളിവാണ് വടകരയിലെ യുഡിഎഫിൻ്റെ മിന്നും വിജയമെന്നും അയോധ്യയിലെ ബിജെപിയുടെ ദയനീയ തോൽവിയൊന്നും അദ്ദേഹം സൂചിപ്പിച്ചു.

പ്രസിഡണ്ട് അബ്ബാസലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. ഡോ എംപി അബ്ദുസ്സമദ് സമദാനി എംപി, മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡണ്ട് എംസി മായിൻ ഹാജി സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം പ്രസംഗിച്ചു.പി അബ്ദുൽഹമീദ് എംഎൽഎ സ്വാഗതം പറഞ്ഞു. ഉമ്മർ അറക്കൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. അഷ്റഫ് കോക്കൂർ വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു. കെ എം അബ്ദുൽ ഗഫൂർ നന്ദി പറഞ്ഞു. സംസ്ഥാന ജന സെക്രട്ടറി പി എം എ സലാം, സെക്രട്ടറിയേറ്റ് മെമ്പർ കെ പി എ മജീദ് എംഎൽഎ, ഭാരവാഹികളായ കെ കെ ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ, അബ്ദുറഹ്മാൻ രണ്ടത്താണി, സിപി സെയ്തലവി, അഡ്വ യുഎഇയിൽ ലത്തീഫ് എംഎൽഎ, മഞ്ഞളാംകുഴി അലി എംഎൽഎ, ടിവി ഇബ്രാഹിം എംഎൽഎ, നജീബ് കാന്തപുരം എംഎൽഎ, പി ഉബൈദുള്ള എംഎൽഎ, കുറുക്കോളി മൊയ്തീൻ എംഎൽഎ, ജില്ലാ ഭാരവാഹികളായ പി എസ് എച്ച് തങ്ങൾ എം എ ഖാദർ ഇസ്മായിൽ മൂത്തേടം കുഞ്ഞാപ്പു ഹാജി പി എം എ സമീർ സലിം കുരുവമ്പലം ഇബ്രാഹിം മുധൂർ അൻവർ മുള്ളമ്പാറ പി സൈതലവി മാസ്റ്റർ വല്ലാഞ്ചിറ മുഹമ്മദാലി കെ ടി അഷ്റഫ് താമരത്ത് ഉസ്മാൻ അഡ്വ പി പി ഹാരിഫ് തുടങ്ങിയവർ സംബന്ധിച്ചു.