Breaking news
13 Oct 2024, Sun

എ.ഡി.ജി.പി.ക്കെതിരായ നടപടി തീരുമാനം ഇന്നറിയാം

മുഖ്യമന്ത്രി 11 മണിക്ക് മാധ്യമങ്ങളെ കാണും; പി വി അൻവർ MLA 9 മണിക്ക് മാധ്യമങ്ങളെകാണും

എ.ഡി.ജി.പി. അജിത്കുമാറിനെ നീക്കണമെന്നകാര്യത്തിൽ സർക്കാരിനും മുഖ്യമന്ത്രിക്കുംമേൽ രാഷ്ട്രീയസമ്മർദമേറുന്നു. ആർ.എസ്.എസ്. നേതാവുമായി രഹസ്യകൂടിക്കാഴ്ച നടത്തിയ എ.ഡി.ജി.പി.യെ സംരക്ഷിച്ചുനിർത്തുന്നതല്ല ഇടതുനയം എന്ന ആക്ഷേപമുയരുന്നത് ഇടതുപക്ഷത്തുനിന്നുതന്നെയാണ്. കടുത്തനടപടിക്കുവേണ്ടി ആവശ്യപ്പെടുന്നതും ഭരണപക്ഷംതന്നെ. ഈ സാഹചര്യത്തിൽ ശനിയാഴ്ച രാവിലെ മുഖ്യമന്ത്രി വിളിച്ച പത്രസമ്മേളനം നിർണായകമാണ്.

അതിനാൽ, ഇനിയും വഷളാവാതെ ഘടകകക്ഷികളെ തൃപ്തിപ്പെടുത്തി പ്രശ്നം തീർക്കാനുള്ള ആലോചനയാണ് നടക്കുന്നത്. അജിത്കുമാറിനെ അപ്രധാന തസ്തികയിലേക്കുമാറ്റി എതിർപ്പ് ശമിപ്പിക്കാനാണ് ശ്രമം. 

എ.ഡി.ജി.പി.യെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടിൽ സി.പി.ഐ.ക്കും ആർ.ജെ.ഡി.ക്കും പുറമേ സി.പി.എമ്മിലും അതൃപ്തിയുണ്ട്. പാർട്ടി സമ്മേളനം നടക്കുന്ന ഘട്ടത്തിൽ സർക്കാരിന്റെ നിലപാട് ചോദ്യംചെയ്യപ്പെടും.