റിപ്പോര്‍ട്ട് പുറത്തുവരും വരെ കാത്തിരിക്കും, മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമെതിരെ ഇനി പരസ്യപ്രതികരണമുണ്ടാകില്ല
പി വി അന്‍വര്‍ എംഎല്‍എ പാര്‍ട്ടിക്ക് വഴങ്ങുന്നു. പരാതിയിന്മേലുള്ള അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരും വരെ കാത്തിരിക്കാനാണ് തീരുമാനം. മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമെതിരെ ഇനി പരസ്യപ്രതികരണമുണ്ടാകില്ല. പാര്‍ട്ടി നല്‍കിയത് അണികള്‍ക്കുള്ള വിശദീകരണമെന്നാണ് നിലപാട്. അന്‍വറിനെ തള്ളി സിപിഐഎം സെക്രട്ടറിയേറ്റ് പ്രസ്താവന പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് മയപ്പെടുത്താൻ അന്‍വര്‍ തയ്യാറാവുന്നത്. പാര്‍ട്ടി നിര്‍ദേശം പാലിക്കാൻ ബാധ്യസ്ഥനാണെന്നും ഈ വിഷയങ്ങളിൽ താത്കാലികമായി പരസ്യ പ്രസ്താവന അവസാനിപ്പിക്കുകയാണെന്നും ഫേയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പിവി അൻവര്‍ അറിയിച്ചത്.
VIDEO LINK:
https://youtu.be/TmWlmjanj-s?si=YB5qaQw0pAwp8m9v
സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയേറ്റിനോട്,
ഈ നാട്ടിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവർത്തകരോട്,
പൊതുസമൂഹത്തിനോട്, എന്നിങ്ങനെ തുടങ്ങുന്ന FB Post ൽ, കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി നടക്കുന്ന സംഭവവികാസങ്ങൾ നിങ്ങൾ ശ്രദ്ധിച്ചിരിക്കുമല്ലോ.ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ ഏറെ വിഷമത്തോടെയാണ് ഈ വിഷയങ്ങളിൽ ഇടപെട്ടിരുന്നതെന്നും, എന്നാൽ, ഇത് സാധാരണക്കാരായ പാർട്ടി അണികളുടെയും, പൊതുസമൂഹത്തിന്റെയും നന്മയ്ക്കായി ഏറ്റെടുത്ത് നടത്തേണ്ടി വന്ന പ്രവർത്തനമാണെന്നും – . പോലീസിലെ ചില പുഴുക്കുത്തുകൾക്കെതിരെയാണ് ശബ്ദമുയർത്തിയത്. അക്കാര്യത്തിൽ ലവലേശം കുറ്റബോധമില്ല, പിന്നോട്ടുമില്ല എന്നും പറയുന്നുണ്ട്.
കുറ്റാരോപിതര്‍ സ്ഥാനത്ത് തുടരുന്നതിൽ ഇപ്പോഴും വിയോജിപ്പുണ്ടെന്നും പോസ്റ്റിൽ കുറിച്ചു. തന്‍റെ നടപടികള്‍ സഖാക്കളെ വേദനിപ്പിച്ചുവെന്നും ഓരോരുത്തരോടും ക്ഷമ ചോദിക്കുന്നുവെന്നും ഇടതുപാളയത്തിൽ നിന്ന് പുറത്തിറങ്ങുന്നത് നോക്കിയിരിക്കുന്നവർ നിരാശരാകുമെന്നും അൻവര്‍ പറഞ്ഞു. താൻ ഉയര്‍ത്തിയ വിഷയങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും പുഴുക്കുത്തുകള്‍ക്കെതിരെ പോരാട്ടം തുടരുമെന്നും ആരോപിച്ച വിഷയങ്ങളിൽ പാര്‍ട്ടി പരിശോധനയുണ്ടാകുമെന്ന് കരുതുന്നുവെന്നും അൻവര്‍ പറഞ്ഞു. പാർട്ടിയാണ് എല്ലാത്തിനും മുകളിലെന്നും സാധാരണക്കാരായ ജനങ്ങളാണ് ഈ പാർട്ടിയുടെ അടിത്തറയെന്നും സഖാക്കളേ നാം മുന്നോട്ട് എന്നും പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ പാര്‍ട്ടിയേയും സര്‍ക്കാരിനേയും കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു. വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പി വി അന്‍വറിനെ തള്ളി. ഇതിന് പിന്നാലെയാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി പ്രസ്താവന ഇറക്കിയത്. അന്‍വര്‍ നിരന്തരം മാധ്യമങ്ങള്‍ വഴി ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനോട് യോജിക്കാനാകില്ലെന്ന് സിപിഐഎം സെക്രട്ടറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. അന്‍വറിന്റെ നിലപാട് പാര്‍ട്ടി ശത്രുക്കള്‍ക്ക് ആക്രമിക്കാനുള്ള ആയുധമായി മാറുകയാണ്. ഇത്തരം നിലപാടുകള്‍ തിരുത്തണമെന്നും പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങളില്‍ നിന്ന് പിന്തിരിയണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടിരുന്നു.
ഗത്യന്തരമില്ലാതെയാണ് പി വി അൻവർ ഇപ്പോൾ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പൂർണമായും തള്ളിയതോടെയും പാർട്ടി കൈവിട്ടതോടെയും മുന്നോട്ട് പോകാൻ സാധിക്കാതായക്കുകയാണ് പി വി അൻവർ. കോൺഗ്രസിലേക്ക് മടങ്ങാനോ – ലീഗിൽ ചേരാനോ – യുഡിഎഫ് തന്നെ ഉൾക്കൊള്ളാനോ സാധ്യതയില്ല എന്ന് അൻവർ മനസ്സിലാക്കുന്നു. ഈ സാഹചര്യത്തിലാണ് താൽക്കാലിക വെടിനൃത്തൽ പ്രഖ്യാപിച്ചു കൊണ്ടുള്ള അൻവറിന്റെ നീക്കം .