അധ്യാപികമാരുടെ മുറികളിലും സ്റ്റാഫ്‌റൂമിലും സ്വകാര്യതയെയും സ്വാതന്ത്ര്യത്തെയും ഹനിക്കുന്ന നിരീക്ഷണക്യാമറ സ്ഥാപിക്കുന്നതും കമ്മിഷൻ വിലക്കി
സംസ്ഥാനത്തെ അൺഎയ്ഡഡ് സ്കൂളുകളുടെ പ്രവർത്തനത്തിന് മാർഗരേഖ വേണമെന്നും അധ്യാപകർക്ക് സംഘടനാസ്വാതന്ത്ര്യം അനുവദിക്കാൻ ചട്ടമുണ്ടാക്കണമെന്നും വനിതാ കമ്മിഷൻ. പ്രവർത്തനത്തിനുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് പ്രത്യേക വിജിലൻസ് കമ്മിറ്റിയോ അപ്പലേറ്റ് അതോറിറ്റിയോ പരിശോധിക്കണം. അധ്യാപികമാരുടെ മുറികളിലും സ്റ്റാഫ്‌റൂമിലും സ്വകാര്യതയെയും സ്വാതന്ത്ര്യത്തെയും ഹനിക്കുന്ന നിരീക്ഷണക്യാമറ സ്ഥാപിക്കുന്നതും കമ്മിഷൻ വിലക്കി.
പിരിച്ചുവിടുന്ന അധ്യാപകരുടെ പരാതികേൾക്കാൻ ജില്ലാതല അപ്പലേറ്റ് അതോറിറ്റി വേണമെന്ന സുപ്രീംകോടതിവിധി നടപ്പാക്കാത്തതിനെയും കമ്മിഷൻ വിമർശിച്ചു.
ശുപാർശകൾ
* സംസ്ഥാനതലത്തിൽ അധ്യാപക-അനധ്യാപക ജീവനക്കാർ, വിദ്യാർഥികൾ എന്നിവരുടെ കൃത്യമായ എണ്ണമെടുക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകണം
* പോഷ് ആക്ട് നടപ്പാക്കണം
*അർഹമായ വേതനം നൽകുന്നുണ്ടോയെന്ന് വിജിലൻസ് പരിശോധിക്കണം
* വേതനവർധന, ക്ഷാമബത്ത, വിരമിക്കൽ ആനുകൂല്യം എന്നിവയ്ക്ക് പൊതുമാനദണ്ഡം
*പ്രസവാവധി ഉൾപ്പെടെയുള്ള ആനുകൂല്യം
* വസ്ത്രധാരണ സ്വാതന്ത്ര്യം
* സ്കൂളുകളുടെ നിയന്ത്രണത്തിനും ഏകോപനത്തിനും സർക്കാർതലത്തിൽ ഉന്നതതല ഗവേണിങ് ബോഡി രൂപവത്കരിക്കണം
മറ്റുമേഖലകളിലെ വനിതകൾക്ക് നടപ്പാക്കേണ്ടത്
മത്സ്യവിൽപ്പന
* മത്സ്യക്കച്ചവടം നടത്തുന്ന സ്ത്രീകളെ മത്സ്യത്തൊഴിലാളി വിഭാഗത്തിലാക്കണം
* യാത്രയ്ക്ക് ജില്ലകൾതോറും മത്സ്യഫെഡിന്റെ വാഹനം * ഹാർബറിലടക്കം സ്ത്രീസൗഹൃദ ടോയ്‌ലറ്റുകൾ
* ലളിതമായ തവണയിൽ വായ്പ
മത്സ്യസംസ്‌കരണം
*ചെമ്മീൻകിള്ളൽ ജോലിയിലുള്ള സ്ത്രീകളുടെ കൂലി വർധിപ്പിച്ച് അതത് ദിവസം നൽകണം
* തൊഴിലിടത്തെ അടിസ്ഥാനസൗകര്യം കൂട്ടുക, ഇൻഷുറൻസ് പരിരക്ഷ, ഗ്രാറ്റ്വിറ്റി-ഇ.എസ്.ഐ-പി.എഫ്-ബോണസ് ആനുകൂല്യം
*ചൂഷണം തടയാൻ ആഭ്യന്തര കമ്മിറ്റി
*കയറ്റുമതിയുടെ അഞ്ചുശതമാനം തുക സംസ്കരണമേഖലയിലെ സ്ത്രീകൾക്ക് മാറ്റിവെക്കുക
* തുല്യവേതനം
* തൊഴിലിടങ്ങളിൽ മസ്റ്ററിങ്
* വിവാഹ-ഗർഭകാലത്ത് തൊഴിൽ നിഷേധിക്കരുത്
* വിദേശനാണ്യത്തിന്റെ വിഹിതം തൊഴിലാളിക്ഷേമത്തിന് മാറ്റിവെക്കുക
മേഖലാ ഓഫീസുകളിലും പരാതി സ്വീകരിക്കും
വനിതാ കമ്മിഷന്റെ കോഴിക്കോട്, എറണാകുളം മേഖലാ ഓഫീസുകളിലും പരാതി സ്വീകരിക്കും. കോഴിക്കോട് ജില്ലാപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലെ താഴത്തെനിലയിലാണ് ഉത്തരമേഖലാ ഓഫീസ് .ഫോൺ-0471-2377590. ഇ-മെയിൽ kwckkd@gmail.com.
മധ്യമേഖലാ ഓഫീസ്: എറണാകുളം കോർപ്പറേഷൻ ബിൽഡിങ്സ്, നോർത്ത് പരമാര റോഡ്, കൊച്ചി-18. ഫോൺ: 0484-2926019, ഇമെയിൽ: kwcekm@gmail.com. പരാതിയിലെ അന്വേഷണങ്ങൾക്ക് 0471-2307589 നമ്പറിൽ ബന്ധപ്പെടാം.