Breaking news
4 Oct 2024, Fri

കാലിക്കറ്റ്: തെരഞ്ഞെടുപ്പിൽ തോറ്റതിന് SFI രാഷ്ട്രീയ പക പോക്കൽ നടത്തുന്നു

UDSF ന് ആകെ കിട്ടിയത് 4 മാസത്തെ യൂണിയൻ ഭരണം; സർവകലാശാല ഭരണം നിയന്ത്രിക്കുന്നത് മന്ത്രിയുടെ ഓഫീസിൽ നിന്നാണെന്ന് ആക്ഷേപം

കാലിക്കറ്റ് സർവകലാശാല യൂണിയൻ പ്രവർത്തനങ്ങൾ തടയാൻ sfi യും സർവകലാശാലയിലെ ഇടതു യൂണിയനുകളും ഡീനും രജിസ്ട്രാറും ചേർന്ന് ഗൂഢാലോചന നടത്തുന്നതായി സർവകലാശാല യൂണിയൻ ഭാരവാഹികൾ. കഴിഞ്ഞ വർഷം (2023) ഒക്ടോബർ 10 നാണു കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് നോട്ടിഫിക്കേഷൻ വന്നത്. ഷെഡ്യൂൾ പ്രകാരം ഒക്ടോബർ 31ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും സംസ്ഥാനത്ത് വ്യാപകമായ ഹർത്താൽ പ്രമാണിച്ച് കോളേജ് യൂണിയൻ തെരെഞ്ഞെടുപ്പ് നവംബർ ഒന്നിലേക്ക് മാറ്റിവെച്ചു. അന്ന് തെരെഞ്ഞെടുപ്പ് നടന്നപ്പോൾ UDSF മുന്നണിക്ക് വലിയ വിജയമുണ്ടാക്കിയിരുന്നു. ഇത് sfi യെയും അവരെ പിന്തുണക്കുന്ന ഇടത് അനുകൂല ഉദ്യോഗ ഭരണത്തെയും ചൊടിപ്പിച്ചുവെന്നും കാലിക്കറ്റ് സർവ്വകലാശാല വിദ്യാർഥി യൂണിയൻ ഭാരവാഹികൾ പറഞ്ഞു.

https://youtu.be/WKuk0nK-9T8?si=GrTqn8LznqHLv9fY

കോളേജ് യൂണിയൻ തെരെഞ്ഞെടുപ്പ് കഴിഞാൽ വിദ്യാർത്ഥികളുടെ പരാതി കേൾക്കുക എന്നൊരു പ്രക്രിയയുണ്ട് . പരാതികളെല്ലാം കേട്ട് പരാതി പരിഹരണസെല്ലിൽ പരിഹരിച്ച ശേഷമാണ് യൂണിവേഴ്സിറ്റി യൂണിയൻ തെരെഞ്ഞെടുപ്പിലേക്ക് കടക്കേണ്ടത് . കൂടുതൽ UUC മാരെ വിജയിപ്പിച്ചെടുത്ത UDSF സഖ്യം യൂണിവേഴ്സിറ്റി യൂണിയൻ ഭരണത്തിലേറുമെന്ന് ഉറപ്പായപ്പോൾ ഡീൻ ഓഫീസ് ഉപയോഗിച്ച് പരാതി പരിഹാര പ്രക്രിയ നീട്ടിക്കൊണ്ട് പോയി. കൂടുൽ പരാതികളുണ്ടെന്ന് വരുത്തിത്തീർക്കാൻ വ്യാജ പരാതികൾ sfi എല്ലാവരെ കൊണ്ടും കൊടുപ്പിച്ചു. ഡീനും ഡീൻ ഓഫിസും വൈസ് ചാൻസലർ ഡോ എം കെ ജയരാജും ഇടത് സിൻഡിക്കേറ്റും അടങ്ങുന്ന കാലിക്കറ്റ് സർവ്വകലാശാല അധികാരികൾ അതിന് കൂട്ട് നിന്നുവെന്നും കാലിക്കറ്റ് സർവ്വകലാശാല വിദ്യാർഥി യൂണിയൻ ഭാരവാഹികൾ പറഞ്ഞു
 
2023 നവംബർ 1 ന് കോളേജ് യൂണിയനുകൾ നിലവിൽ വന്നിട്ടും ജൂൺ പത്താം തിയതിയാണ് യൂണിവേഴ്സിറ്റി യൂണിയൻ തെരെഞ്ഞെടുപ്പ് നടത്തിയത് . വേഗത്തിൽ തീർക്കാമായിരുന്ന പരാതി പരിഹാര പ്രക്രിയ 8 മാസം വരെ നീട്ടികൊണ്ടു പോയത് sfi പറയുന്നതാണ് സർവ്വകലാശാലയുടെ നിലപാടെന്നതിന് തെളിവാണ് . വിദ്യാർത്ഥികളോട് ടfl മാപ്പ് പറയണം. 
ജൂൺ പത്തിന് യുണിവേഴ്സിറ്റി യൂണിയൻ തെരെഞ്ഞെടുപ്പ് കഴിഞിട്ടും യൂണിയനു ചാർജ് എടുക്കാൻ കഴിഞ്ഞത് ആഗസ്റ്റ് മാസത്തിലാണ്. മന:പ്പൂർപ്പം ഫയലുകൾ വൈകിപ്പിച്ച് യൂണിയൻ പ്രവർത്തനങ്ങളെ അവതാളത്തിലാക്കാൻ ഭരണ സ്വാധീനം ഉപയോഗിച്ച് sfi ശ്രമിക്കുകയായിരുന്നു . യൂണിയൻ ഉദ്ഘാടനം വളരെ വിപുലമായി ജൂലൈ 30ന് സർവ്വകലാശാല ക്യാമ്പസിൽ വെച്ച് നടത്താൻ തീരുമാനിച്ചതായിരുന്നു. പരിപാടിയുടെ പന്തലും ശബ്ദ സജ്ജീകരണവും അതിഥികളുടെ സാന്നിധ്യമടക്കം പൂർണ ഒരുക്കങ്ങൾ പൂർത്തിയാക്കി നിൽക്കെയാണ് വയനാട് വലിയ ദുരന്തമുണ്ടായത് . ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ പരിപാടി മാറ്റിവെക്കേണ്ടി വന്നു. വയനാടിനോട് ഐക്യപ്പെടുന്നുവെന്ന് വിളിച്ചു പറയുകയായിരുന്നു അത്. പിന്നീട് വളരെ ലളിതമായി ഉദ്ഘാടനം നടത്തിയെങ്കിലും യൂണിയൻ പ്രവർത്തനം നടത്താൻ ഒരു സഹകരണവും ലഭിച്ചില്ലെന്നും കാലിക്കറ്റ് സർവ്വകലാശാല വിദ്യാർഥി യൂണിയൻ ഭാരവാഹികൾ പറഞ്ഞു
യൂണിയൻ നൽകിയ ബജറ്റ് ഇല്ലാത്ത നൂലാമാലകൾ പറഞ് മന:പ്പൂർവം വൈകിപ്പിച്ചത് ഡീനാണ് . sfi പറയുന്നതിനൊത്ത് തുള്ളി രാഷ്ട്രീയ പകപോക്കൽ നടത്തി കലോത്സവങ്ങൾക്കുള്ള ബജറ്റം മറ്റം വൈകിപ്പിച്ച് വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട കലോത്സവങ്ങളെല്ലാം അട്ടിമറിക്കാൻ ശ്രമിക്കുന്ന Sfi വിദ്യാർത്ഥികളോട് മാപ്പ് പറയണം. അതിന് കൂട്ട് നിൽക്കുന്ന ഡീനും രജിസ്ട്രാറും ഉൾപ്പടെയുള്ള സർവ്വകലാശാല അധികാരികളും മാപ്പ് പറയണം. 
ഈ മാസം (2024 സെപ്തംബർ ) 24 മുതൽ 5 ജില്ലകളിലായി പത്ത് ദിവസത്തോളം നീണ്ടു നിൽക്കുന്ന “കലാ ജാഥയും” സെപതംബർ 26 മുതൽ 28 വരെ പാലക്കാട് വിക്ടോറിയ കോളേജിൽ വെച്ച് രാജ്യത്തെ പ്രശസ്ത എഴുത്തുകാരെ ഉൾപ്പെടുത്തി ലിറ്ററേച്ചർ ഫെസ്റ്റും, യൂണിവേഴ്സിറ്റി ക്യാമ്പസിൽ വെച്ച് ഫിലിം ഫെസ്റ്റിവലും നടത്താൻ പ്ലാൻ ചെയ്തിട്ടുണ്ട്.  
അതുപോലെ കോളേജുകളിൽ മാഗസിൻ അച്ചടിച്ചു വിതരണത്തിന് തയാറായിട്ടുണ്ട്. 23 നു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു ഈ പരിപാടികൾ എല്ലാം അട്ടിമറിക്കാനാണ് ഡീൻ, രജിസ്ട്രാർ, വൈസ് ചാൻസലർ ഓഫീസുകൾ ഉപയയോഗിച്ചു SFI ശ്രമിക്കുന്നത്. അക്രമ സമരം നടത്തി വൈസ് ചാൻസലറെ സമ്മർദത്തിലാക്കിയിരിക്കുകയാണ് sfi. sfi കാണിക്കുന്ന നെറികേടുകൾക്കനുകൂലമായി നിൽക്കാത്ത പുതിയ വൈസ് ചാൻസലറെ sfi വട്ടമിട്ടക്രമിക്കുകയാണ് . നാലുവർഷ ബിരുദം മുൻ നിർത്തി തെരഞ്ഞെടുപ്പ് നേരത്തെയാക്കാൻ സർക്കാർ നിർദേശമുണ്ട് എന്നാണ് ഡീൻ വാദിക്കുന്നത്. 
സെപ്റ്റംബർ 30നകം തെരെഞ്ഞെടുപ്പ് തീർക്കണമെന്ന ഓർഡറുണ്ടെന്ന് വാദിക്കുന്ന ഡീൻ തെരെഞ്ഞെടുപ്പ് ഷെഡ്യൾ ചെയ്തതാവട്ടെ ഒക്ടോബർ എട്ടാം തിയതി . അപ്പോൾ ഓർഡർ ബാധകമല്ലേ ? തെരഞ്ഞെടുപ്പ് പി ജി വിദ്യാർത്ഥികളുടേതുകൂടിയാണ്. ഒക്ടോബർ 3 നാണ് പിജി അഡ്മിഷൻ പൂർത്തിയാകുന്നത്. നിലവിൽ U G അഡ്മിഷൻ മാത്രമേ പൂർത്തിയിട്ടുള്ളൂ . അതുകൊണ്ട് എല്ലാ വിഭാഗം അഡ്മിഷനും കഴിഞ് ഒക്ടോബർ 10നെ ഇലക്ഷൻ നോട്ടിഫിക്കേഷൻ ഇറക്കാവൂ എന്നാണ് udsf നിലപാട്. 
സർവകലാശാല ഭരണം നിയന്ത്രിക്കുന്നത് മന്ത്രിയുടെ ഓഫീസിൽ നിന്നാണ്. സർവകലാശാലകളുടെ സ്വയം ഭരണം അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. ഇടതു പക്ഷ യൂണിയനുകൾ അടിമക്കൂട്ടമായി sfi ക്കു വേണ്ടി പണി എടുക്കുകയാണ്. ഡീനും രജിസ്ട്രാറും സിൻഡിക്കേറ്റും ചേർന്ന് വൈസ് ചാൻസലറെ ബന്ദിയാക്കിയിരിക്കുകയാണ്. SFI യെ പേടിച്ചാണ് സർവകലാശാല അധികാരികൾ പെരുമാറുന്നത്. തെരഞ്ഞെടുപ്പ് നോട്ടിഫിക്കേഷൻ ഒക്ടോബർ 10 ലേക്ക് മാറ്റണം. എന്നാലും ഒക്ടോബർ അവസാനത്തോടെ തെരെഞ്ഞെടുപ്പ് നടത്താനാവുമെന്നും കാലിക്കറ്റ് സർവ്വകലാശാല വിദ്യാർഥി യൂണിയൻ ഭാരവാഹികൾ പറഞ്ഞു.