Breaking news
8 Oct 2024, Tue

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ മഹാനവമി ഒക്ടോബർ 11ന്; വിദ്യാരംഭം 12ന്

നാളുകളുടെ ദൈർഘ്യത്തിൽ (നാഴിക)വന്ന മാറ്റപ്രകാരം മലയാള കലണ്ടറുകളിൽ 12ന് മഹാനവമിയും 13ന് വിജയദശമിയുമാണ്

മംഗളൂരു: കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വർഷത്തെ മഹാനവമി ഒക്ടോബർ 11നായിരിക്കും. പുഷ്പരഥോത്സവം അന്നേദിവസം രാത്രി നടക്കും. മൂകാംബികയിൽ 12ന് വിജയദശമി നാളിൽ വിദ്യാരംഭം നടക്കും. നാളുകളുടെ ദൈർഘ്യത്തിൽ (നാഴിക) വന്ന മാറ്റപ്രകാരം മലയാള കലണ്ടറുകളിൽ 12ന് മഹാനവമിയും 13ന് വിജയദശമിയുമാണ്. എന്നാൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ 11നാണ് മഹാനാവമി ആഘോഷിക്കുന്നതെന്ന് തന്ത്രി ഡോ. കെ. രാമചന്ദ്ര അഡിഗ പറഞ്ഞു.

https://youtu.be/7V1fcqVdvn0?si=OyDWSDdufvLBwIdx

11ന് രാത്രി 9.30-ന് വൃഷഭലഗ്‌നത്തിൽ പുഷ്പരഥോത്സവം നടക്കുമെന്നും  തന്ത്രി പറഞ്ഞു. 12-ന് വിജയദശമി ദിനത്തിൽ പുലർച്ചെ മൂന്നുമുതൽ വിദ്യാരഭം തുടങ്ങും. കൊല്ലൂരിൽ മഹാനവമി ആഘോഷങ്ങൾക്ക് ഒക്ടോബർ മൂന്നിന് തുടക്കമാവും.