Breaking news
7 Oct 2024, Mon

സർക്കാർ സ്‌കൂളിലെ വിദ്യാർത്ഥികളുടെ ടിസി കാണാതായി

17 പ്ലസ് വൺ വിദ്യാർത്ഥികളുടെ ടിസികൾ നഷ്ടമായി

മലപ്പുറത്ത് സർക്കാർ സ്‌കൂളിലെ വിദ്യാർത്ഥികളുടെ ടിസി കാണാതായി. തവനൂർ KMGVHS സ്‌കൂളിലെ വിദ്യാർത്ഥികളുടെ ടിസിയാണ് കാണാതായത് .

17 പ്ലസ് വൺ വിദ്യാർത്ഥികളുടെ ടിസികൾ നഷ്ടമായി. hscap.kerala.gov.in വെബ്‌സൈറ്റിൽ കയറിയാണ് ടിസികൾ കവർന്നത്. സ്‌കൂൾ പ്രിൻസിപ്പളുടെ അനുമതിയില്ലാതെയാണ് ലോഗ് ഇൻ ചെയ്തത്.

ടിസി നഷ്ടമായതിനാൽ 17 വിദ്യാർത്ഥികൾ അഡ്മിഷൻ ലിസ്റ്റിൽ നിന്ന് പുറത്തായി. ടിസി മാറ്റിയത് സ്‌കൂളിനുള്ളിലുള്ളവർ തന്നെയെന്ന് പൊലീസിന് സംശയം. സംഭവത്തിൽ കുറ്റിപ്പുറം പൊലീസ് കേസെടുത്തു.