Breaking news
8 Oct 2024, Tue

മലപ്പുറത്ത് നിപ സ്ഥിരീകരിച്ച കുട്ടിയുടെ രക്ത സാമ്പിൾ മന്ത്രിയുടെ അറിവോടെ സ്വകാര്യമായി ശേഖരിച്ചുവെന്ന് പി കെ നവാസ്; സ്വകാര്യ മരുന്ന് കമ്പനികളെ സഹായിക്കാനെന്ന് ആരോപണം

YouTube Video;

https://youtu.be/V36ahrnrqqk?si=NMVjNInn9eyPofdW

മലപ്പുറത്ത് നിപബാധിച്ചു മരിച്ച 14 കാരന്റെ രക്തസാമ്പിള്‍ അനധികൃതമായി തിരുവന്തപുരത്തേക്ക് കടത്തിയെന്ന ആരോപണവുമായി എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്. ആരോഗ്യവകുപ്പ് മന്ത്രിയുടെ അറിവോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും ശേഖരിച്ച രക്ത സാമ്പിള്‍ എന്തിനു കൊണ്ടു പോയെന്നും, ഇപ്പോൾ ആരുടെ കയ്യിലുണ്ടെന്ന് വ്യക്തമാക്കണമെന്നും നവാസ് ആവശ്യപ്പെട്ടു.

പൂനെ വൈറോളജി ലാബില്‍ നിന്നും ഫലം പോസിറ്റീവായ രക്തസാമ്പിളാണ് എല്ലാ പ്രോട്ടോകോളുകളും മറിടകന്ന് തിരൂവനന്തപുരം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയട്ടിലേക്ക് എന്നു പറഞ്ഞു കൊണ്ടുപോയത്. ആരോഗ്യവകുപ്പ് മന്ത്രിയുടെ അറിവോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും കൊണ്ടു പോയ സാമ്പിള്‍ എന്തിനു കൊണ്ടു പോയെന്നും അതിപ്പൊ എവിടെ ആരുടെ കയ്യിലുണ്ടെന്നും വ്യക്തമാക്കണമെന്നും നവാസ് പറഞ്ഞു. ഇതു സംബന്ധിച്ച കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് പരാതി നല്‍കിയതായും നവാസ് വ്യക്തമാക്കി.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍) പ്രോട്ടോകോള്‍ പ്രകാരം നിപ പോലുള്ള മാരക രോഗങ്ങളുടെ അന്തിമ സ്ഥിരീകരണം പുണെയിലെ വൈറോളജി ലാബില്‍ നിന്നും ലഭിക്കണം. ഇതിനു ശേഷം മാത്രമെ ഔധ്യോഗികമായി രോഗം സ്ഥരീകരിക്കാന്‍ പാടുള്ളു. കോഴിക്കോട് റീജിയണല്‍ ഐ.ഡി.വി.ആര്‍.എല്‍ ലാബിലും ആലപ്പുഴ എന്‍.ഐ.വി കേരളയിലും നിപ വൈറസ് സ്ഥിരീകരിക്കാന്‍ പ്രാഥമികമായി സാധിക്കുമെങ്കിലും ഇവിടെയൊന്നും വയോസേഫ്റ്റി ലവല്‍ 3 (ബി.എസ്.എല്‍3) ലാബുകള്‍ ഇല്ലാത്തതാണ് അന്തിമ സ്ഥിരീകണത്തിന് തിരിച്ചടിയാവുന്നത്.

ഇങ്ങനെയിരിക്കെ കോഴിക്കോട് മെഡിക്കല്‍ കോളജിന് പുറമെ പൂനെ വൈറോളജി ലാബില്‍ നിന്നും നിപ സ്ഥിരീകരിച്ച രക്ത സാമ്പിള്‍ ഇത്തരത്തില്‍ സൗകര്യവും സുരക്ഷിതത്വവും ലഭ്യമാകാത്തിടങ്ങളിലേക്ക് മാറ്റിയത് എന്തിനെന്ന് വ്യക്തമാക്കണം.

തിരുവന്തപുരത്ത് നിന്നും രണ്ടു പേരെത്തിയാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും 14കാരന്റെ രക്ത സാമ്പിള്‍ കൈപറ്റിയിട്ടുള്ളത്. ആരോഗ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണിതെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നുണ്ട്. ഇവര്‍ യാതൊരു പ്രോട്ടോകോളും സാമ്പില്‍ കൊണ്ടു പോകുന്നതില്‍ കാണിച്ചിട്ടില്ല. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ അനുമതി, കുട്ടിയുടെ കുടുംബത്തിന്റെ അനുമതി ഇതൊന്നും തന്നെയില്ലാതെയാണ് സാമ്പിളുടകള്‍ കടത്തിയിട്ടുള്ളത്.

കേരളത്തില്‍ ആദ്യ നിപ റിപ്പോര്‍ട്ട് ചെയ്ത സമയത്ത് മണിപ്പാല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പരിശോധനക്ക് നേതൃത്വം നല്‍കിയ ഒരു പ്രമുഖ ഡോക്ടര്‍ ഇതിന്റെ സാമ്പില്‍ സ്വകാര്യ മരുന്നു കമ്പനികള്‍ക്ക് നല്‍കിയതിന്റെ പേരില്‍ നടപടി നേരിട്ടിരുന്നു. ഇതുപോലെ മരകരോഗങ്ങള്‍ കണ്ടെത്തിയ രക്ത സാമ്പിളുകള്‍ക്ക് വിപണിയില്‍ ആവശ്യക്കാര്‍ ഏറെയാണ്. വിദേശ മരുന്നു കമ്പനികള്‍ ഉള്‍പ്പെടെ ഇതിന് ക്യൂനില്‍ക്കുന്ന സാഹചര്യം രാജ്യത്തുണ്ട്. ഇത്തരത്തില്‍ സ്വകാര്യ മരുന്നു കമ്പനികള്‍ക്കു വേണ്ടിയാണോ മരുന്നു തിരുവനന്തപുരം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് എന്നു പറഞ്ഞ് മാറ്റിയതെന്ന് വ്യക്തമാക്കണെന്നും നവാസ് മലപ്പുറത്ത് ആവശ്യപ്പെട്ടു.

ഇതു സംബന്ധിച്ച കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് പരാതി നല്‍കിയതായും നവാസ് വ്യക്തമാക്കി. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് പ്രോട്ടോകോള്‍ പ്രകാരം നിപ പോലുള്ള മാരക പകർച്ച രോഗങ്ങളുടെ അന്തിമ സ്ഥിരീകരണം പുണെയിലെ വൈറോളജി ലാബില്‍ നിന്നും ലഭിച്ചതിനു ശേഷമെ ഔദ്യോഗികമായി രോഗം സ്ഥരീകരിക്കാന്‍ പാടുള്ളു. കോഴിക്കോട് മെഡിക്കല്‍ കോളജിന് പുറമെ പൂനെ വൈറോളജി ലാബില്‍ നിന്നും നിപ സ്ഥിരീകരിച്ച രക്ത സാമ്പിള്‍ സൗകര്യവും സുരക്ഷിതത്വവും ലഭ്യമാകാത്തിടങ്ങളിലേക്ക് മാറ്റിയത് എന്തിനെന്ന് വ്യക്തമാക്കണമെന്നും PK നവാസ് ആവശ്യപ്പെടു.

തിരുവന്തപുരത്ത് നിന്നും രണ്ടു പേരെത്തിയാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും 14കാരന്റെ രക്ത സാമ്പിള്‍ കൈപറ്റിയിട്ടുള്ളത്. ആരോഗ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണിതെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നുണ്ട്. ഇവര്‍ യാതൊരു പ്രോട്ടോകോളും സാമ്പില്‍ കൊണ്ടു പോകുന്നതില്‍ കാണിച്ചിട്ടില്ല. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ അനുമതി, കുട്ടിയുടെ കുടുംബത്തിന്റെ അനുമതി ഇതൊന്നും ഇല്ലാതെയാണ് സാമ്പിളുകള്‍ കടത്തിയിട്ടുള്ളത്.

കേരളത്തില്‍ ആദ്യ നിപ റിപ്പോര്‍ട്ട് ചെയ്ത സമയത്ത് മണിപ്പാല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പരിശോധനക്ക് നേതൃത്വം നല്‍കിയ പ്രമുഖ ഡോക്ടര്‍ ഇതിന്റെ സാമ്പിൾ സ്വകാര്യ മരുന്നു കമ്പനികള്‍ക്ക് നല്‍കിയതിന്റെ പേരില്‍ നടപടി നേരിട്ടിരുന്നു. മരകരോഗങ്ങള്‍ കണ്ടെത്തിയ രക്ത സാമ്പിളുകള്‍ക്ക് വിപണിയില്‍ ആവശ്യക്കാര്‍ ഏറെയാണ്. വിദേശ മരുന്നു കമ്പനികള്‍ ഉള്‍പ്പെടെ ഇതിന് ക്യൂനില്‍ക്കുന്ന സാഹചര്യം രാജ്യത്തുണ്ട്. ഇത്തരത്തില്‍ സ്വകാര്യ മരുന്നു കമ്പനികള്‍ക്കു വേണ്ടിയാണോ മരുന്നു തിരുവനന്തപുരം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് എന്നു പറഞ്ഞ് മാറ്റിയതെന്ന് വ്യക്തമാക്കണെന്നും PK നവാസ് ആവശ്യപ്പെട്ടു.