Breaking news
13 Oct 2024, Sun

സി പി എം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് ഒന്നാം തരം വര്‍ഗീയ വാദി: പിവി അൻവർ എം എൽ എ

പക്കാ ആര്‍ എസ് എസുകാരനാണ്, ആര്‍ എസ് എസ് ബന്ധത്തിന്റെ പേരില്‍ ജില്ലാ കമ്മറ്റി ഓഫീസില്‍ വച്ച് ഒരു സെക്രട്ടറിയറ്റ് അംഗം കയ്യേറ്റം ചെയ്തിട്ടുണ്ട്

എന്‍ മോഹന്‍ദാസ് ഒന്നാം തരം വര്‍ഗീയ വാദിയാണ്. പക്കാ ആര്‍ എസ് എസുകാരനാണ്. മുസ്ലീം ആയതിനാലാണ് തന്നോടുള്ള വിരോധം. ആറ് മാസം മുമ്പ് എന്‍ മോഹന്‍ ദാസിനെ ആര്‍ എസ് എസ് ബന്ധത്തിന്റെ പേരില്‍ ജില്ലാ കമ്മറ്റി ഓഫീസില്‍ വച്ച് ഒരു സെക്രട്ടറിയറ്റ് അംഗം കയ്യേറ്റം ചെയ്തിട്ടുണ്ട്. ചവിട്ടിവീഴ്ത്തി കോളറിന് പിടിച്ചു. എന്‍ മോഹന്‍ ദാസ് രാവും പകലും ആര്‍ എസ് എസിനു വേണ്ടിയാണ് മലപ്പുറത്ത് പ്രവര്‍ത്തിക്കുന്നത്. മത ന്യൂനപക്ഷങ്ങള്‍ക്ക് ഫണ്ട് കൊടുക്കലല്ല സര്‍ക്കാര്‍ നിലപാട് എന്നു പറഞ്ഞ് എന്‍ മോഹന്‍ദാസ് പല തവണ തടഞ്ഞു.

https://youtu.be/50IUWk6wf9U?si=iiGxXULB4P_R5V09

സി പി എം മലപ്പുറം ജില്ലാ സെക്രട്ടറിക്കെതിരെ പലതും പറയാനുണ്ട്. അത് നാളത്തെ പൊതുയോഗത്തില്‍ വെളിപ്പെടുത്തും. രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള രഹസ്യധാരണയുടെ ഭാഗമാണ് നിലമ്പൂരിലെ വികസന പ്രവര്‍ത്തനങ്ങളെല്ലാം തടഞ്ഞത്. നിലമ്പൂരില്‍ കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ പാര്‍ട്ടി നേതൃത്വം തന്നെ അവഗണിച്ചു. മുഖ്യമന്ത്രിയടക്കം നേതാക്കളാരും പ്രചാരണത്തിലെത്തിയില്ല. എല്ലാത്തിനും പിന്നില്‍ എന്‍ മോഹന്‍ദാസായിരുന്നു.

https://youtu.be/VzStDQs3fhk?si=GvmrIPHdTZOU1x6y