Breaking news
13 Oct 2024, Sun

പിവി അൻവർ എംഎൽഎയുടെ വീടിന് സുരക്ഷ

ഉത്തരവിട്ട് മലപ്പുറം ജില്ലാ പോലീസ് മേധാവി

പിവി അൻവർ എംഎൽഎയുടെ വീടിന് സുരക്ഷ ഏർപ്പാടാക്കി ജില്ലാ കല്ലക്ടർ. പിവി അൻവർ ഡിജിപിക്ക് നൽകിയ പരാതി അടിസ്ഥാനത്തിലാണ് തീരുമാനം. സുരക്ഷക്കായി വീടിന് സമീപം പോലീസ് പിക്കറ്റ് പോസ്റ്റ് ഒരുക്കും.

ബഹു. നിലമ്പൂർ നിയോജകമണ്ഡലം MLA യുടെ വീട്ടിൽ പോലീസ് പിക്കറ്റ് പോസ്റ്റ് ഏർപെടുത്തുന്നതിനുള്ള ഉത്തരവ്.

നിലമ്പൂർ നിയോജകമണ്ഡലം എം.എൽ.എ . ശ്രി പി വി അൻവർ 12.09. 2024 തീയതി ബഹു. സംസ്ഥാന പോലീസ് മേധാവി മുമ്പാകെ ടിയാന്റെ ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും ആയതിന് മതിയായ പോലീസ് സംരക്ഷണം ലഭിക്കണമെന്നും കാണിച്ച് സമർപ്പിച്ച അപേക്ഷ പരിഗണിച്ച് എടവണ്ണ പോലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥിതി ചെയ്യുന്ന ഒതായി എന്ന സ്ഥലത്തുള്ള ടിയാന്റെ വീടിനു സമീപത്ത് ടിയാനും കുടുംബത്തിനും അസൗകര്യം ആകാത്ത വിധത്തിൽ പിക്കറ്റ് പോസ്റ്റ് ആരംഭിച്ച് സുരക്ഷ ഉറപ്പുവരുത്തുന്നതിനും ആയതിലേക്ക് ഒരു ഓഫീസർ 3 SCPO/CPO അടങ്ങിയ ഉദ്യോഗസ്ഥ സംഘത്തെ 24×7 പ്രകാരം 29.09 2024 തീയതി 08.00 മണി മുതൽ ഡ്യൂട്ടിക്ക് നിശ്ചയിച്ചയക്കുന്നതിനും പ്രസ്തുത സംഘത്തിലേക്ക് രണ്ട് സേനാംഗങ്ങളെ D.H.Q വിൽ നിന്നും ഒരു ഓഫീസറെയും ഒരു SCPO/CPO നിലമ്പൂർ സബ് ഡിവിഷനിൽ നിന്നും നിയോഗിക്കുന്നതിനും ആയതിൽ ഒരു ഉദ്യോഗസ്ഥൻ നിർബന്ധമായും എടവണ്ണ പോലീസ് സ്റ്റേഷനിൽ നിന്നും ഉണ്ടായിരിക്കേണ്ടതാണെന്നും പിക്കറ്റ് പോസ്റ്റിന്റെ പ്രവർത്തനം നിലമ്പൂർ സബ് ഡിവിഷൻ ഓഫീസർ നിരീക്ഷിക്കേണ്ടതും ആവശ്യമായ നിർദ്ദേശങ്ങൾ നൽകേണ്ടതുമാണെന്നും സ്റ്റേഷൻ നൈറ്റ് പട്രോൾ ഉദ്യോഗസ്ഥരും സബ്ഡിവിഷൻ ചെക്ക് ഉദ്യോഗസ്ഥരും പിക്കറ്റ് പോസ്റ്റ് പരിശോധിക്കേണ്ട തുമാണന്നും ബഹു മലപ്പുറം ജില്ലാ പോലിസ് മേധാവിയുടെ No. Camp-86198/2024/MM District Police Office, Malappuram.Dated. 28-09-2024 പ്രകാരം ഉത്തരവായിട്ടുള്ളതാണ്.