Breaking news
8 Oct 2024, Tue

യച്ചൂരിയെ ആശുപത്രിയിലേക്കു പറഞ്ഞുവിട്ടത് താനായിരുന്നുവെന്നു: രാഹുൽ ഗാന്ധി

പ്രതിപക്ഷ പാർട്ടികളുടെ സഖ്യരൂപീകരണത്തിൽ എല്ലാവരെയും ഒന്നിപ്പിച്ചു നിർത്തിയ അദൃശ്യമായ ഘടകവും പാലവുമായിരുന്നു യച്ചൂരി

കടുത്ത ചുമയുണ്ടായിട്ടും ആശുപത്രിയിൽ പോകാൻ കൂട്ടാക്കാതിരുന്ന സീതാറാം യച്ചൂരിയെ മരണത്തിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് ആശുപത്രിയിലേക്കു പറഞ്ഞുവിട്ടത് താനായിരുന്നുവെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. അമ്മ സോണിയ ഗാന്ധിയെ കാണാ‍ൻ വീട്ടിലെത്തിയ നേരത്ത് യച്ചൂരി ചുമയ്ക്കുന്നതു കേട്ടാണ് ആശുപത്രിയിൽ പോകണമെന്ന് നിർദേശിച്ചത്.

https://youtu.be/u4pG5ARx2Tc?si=5yOI6V_ufwcVfHul

ആശുപത്രിയിൽ പോകുന്നുണ്ടെന്ന് ഉറപ്പിക്കാൻ തന്റെ ഓഫിസിലുള്ളവരോടു നിർദേശിച്ചിരുന്നതായും അതായിരുന്നു അവസാന കൂടിക്കാഴ്ചയെന്നും രാഹുൽ പറഞ്ഞു. രാഷ്ട്രീയത്തിൽ എത്തിയ കാലം മുതൽ യച്ചൂരിയുമായി അടുപ്പമുണ്ടായിരുന്നു. 

രണ്ട് അവസരത്തിൽ തനിക്ക് നിശ്ശബ്ദനായി നിൽക്കേണ്ടി വന്നിട്ടുണ്ടെന്നും രാഹുൽ അനുസ്മരിച്ചു.  ഒന്ന്, യച്ചൂരിയുടെ മകൻ മരിച്ചപ്പോൾ ഫോൺ വിളിച്ചെങ്കിലും ഒരു വാക്കു പോലും മിണ്ടാൻ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ വിയോഗശേഷം ഭാര്യയ്ക്ക് കത്തെഴുമ്പോഴും വാക്കുകൾ ഇല്ലാതായിപ്രതിപക്ഷ പാർട്ടികളുടെ സഖ്യരൂപീകരണത്തിൽ മുന്നിൽ നിൽക്കുന്നവരെ എല്ലാവരും കാണും. എന്നാൽ, എല്ലാവരെയും ഒന്നിപ്പിച്ചു നിർത്തിയ അദൃശ്യമായ ഘടകവും പാലവുമായിരുന്നു യച്ചൂരി. –രാഹുൽ അനുസ്മരിച്ചു.