Breaking news
8 Oct 2024, Tue

അൻവറിന്റെ നീക്കത്തിനു പിന്നിൽ മതമൗലികവാദ സംഘടനകൾ; പാലോളി മുഹമ്മദ് കുട്ടി

നാട്ടിൽ ഭിന്നിപ്പുണ്ടാക്കി നേട്ടം കൊയ്യുകയാണ് ഇവരുടെ ലക്ഷ്യം

പി.വി.അൻവറിൻറെ നീക്കത്തിനു പിന്നിൽ എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്ലാമിയുമടക്കമുള്ള മതമൗലികവാദ സംഘടനകളാണ്. അൻവറിൻ്റെ പൊതുസമ്മേളനം വിജയിപ്പിച്ചത് ഇത്തരം സംഘടനകളാണ്. നാട്ടിൽ ഭിന്നിപ്പുണ്ടാക്കി നേട്ടം കൊയ്യുകയാണ് ഇവരുടെ ലക്ഷ്യം. 

ചന്തക്കുന്നിലെ പരിപാടിയിൽ പങ്കെടുത്തവർ എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി പ്രവർത്തകർ. പാർട്ടി പ്രവർത്തകർ ആരുമില്ല. പരിപാടിക്ക് സ്വാഗതം പറഞ്ഞ സുകുമാരൻ അഞ്ചു വർഷം മുമ്പ് പാർട്ടി നടപടിയെടുത്ത് പുറത്താക്കിയ ആളാണെന്ന് സെക്രട്ടറിയേറ്റ് അംഗം വി എം ഷൗക്കത്ത് പറഞ്ഞു.

ഇടതുമുന്നണിയിൽ അൻവർ ഇതുവരെ പരാതി പറഞ്ഞിട്ടില്ല പകരം പരസ്യ പ്രസ്താവനയുമായി വരികയാണ് ചെയ്തതെന്ന് പാലോളി മുഹമ്മദ് കുട്ടി. മുഖ്യമന്തിക്ക് പരാതി കിട്ടിയാൽ ഒറ്റയ്ക്കല്ല അന്വേഷണം നടത്തുന്നത് അതിന് ഓരാ രീതികൾ ഉണ്ട്. ഗൂഢ ലക്ഷ്യത്തോടെയാണ് ഇതെല്ലാം അൻവർ ചെയ്യുന്നതെന്ന് സംശയിച്ചു. പിന്നിലുള്ള ശക്തികളെ കണ്ടപ്പോൾ കാര്യങ്ങൾ വ്യക്തമായതായും പാലോളി മുഹമ്മദ് കുട്ടി പറഞ്ഞു.

ചെറുപ്പകാലം മുതൽ പാർട്ടിയോടൊപ്പം പ്രവർത്തിച്ചയാളാണ് മലപ്പുറം ജില്ലയിലെ പാർട്ടി സെക്രട്ടറി മോഹൻദാസ്. അങ്ങനെയൊരാളെയാണ് ആർഎസ്എസ് അനുഭാവിയായി ചിത്രീകരിക്കാൻ ശ്രമിച്ചത്. പൊതു വിഷയങ്ങളിൽ മോഹൻദാസ് എടുത്ത നിലപാട് പരിശോധിച്ചാൽ മതി. ആരോപണത്തിനുള്ള മറുപടിയാകുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ വക്താവായിട്ടല്ല, സ്വതന്ത്രനായി വന്ന അൻവറിനെ ജയിപ്പിയ്ക്കാൻ കഷ്ടപ്പെട്ടയാളാണ് മോഹൻദാസ്. അദ്ദേഹത്തെ വർഗീയവാദിയാണെന്നു പറയുന്നത് ആരെ സന്തോഷിപ്പിക്കാനാണ്.

https://youtu.be/JDx_yKtJ4eI?si=jSForUaxRdyepeZu

നിസ്കാരം തടയാൻ പാർട്ടി ശ്രമിച്ചെന്ന ആരോപണം വില കുറഞ്ഞതാണ്. വർഗീയ ശക്തികളുടെ പിന്തുണ വാങ്ങാതെ അവർക്കെതിരേ പൊരുതിനിന്ന പാർട്ടിക്കെതിരെയാണ് വർഗീയത ആരോപിക്കുന്നത്. ഇത്തരം ആരോപണങ്ങൾ പുത്തരിയല്ല, ഇതൊക്കെ തരണം ചെയ്തു വന്നതാണെന്നും അദ്ദേഹം പറഞ്ഞു.