Breaking news
4 Oct 2024, Fri

നടി ശ്വേത മേനോനെ അപകീര്‍ത്തിപ്പെടുത്തി; ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍, ചോദ്യം ചെയ്യുന്നു

എറണാകുളം നോര്‍ത്ത് പൊലീസാണ് കസ്റ്റഡിയിലെടുത്തത്

നടി ശ്വേത മേനോനെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍. എറണാകുളം നോര്‍ത്ത് പൊലീസാണ് ക്രൈം നന്ദകുമാറിനെ കസ്റ്റഡിയിലെടുത്തത്. 

യൂട്യൂബ് ചാനലിലൂടെ ശ്വേത മേനോനെ അപകീര്‍ത്തിപ്പെടുത്തി എന്നാണ് കേസ്. നന്ദകുമാറിനെ ചോദ്യം ചെയ്യുകയാണ്. രാവിലെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

https://youtu.be/ho4X6sPwQeU?si=ABorLDZkC35s9ykd