Breaking news
13 Oct 2024, Sun

PV അ൯വറിനെ കൈവിട്ട് KT ജലീൽ

അൻവറിന്റെ പാർട്ടിക്കൊപ്പം ഇല്ല

പി വി അൻവറുമായുള്ള സൗഹൃദം നിലനിൽക്കുമെന്നും രാഷ്ട്രീയ പാർട്ടി രൂപീകരണത്തിൽ അദ്ദേഹത്തിനൊപ്പം നിൽക്കില്ലെന്നും കെ ടി ജലീൽ എംഎൽഎ.

https://youtu.be/zX0JA5Kt9UM?si=h7DvsrxGxyEZ6omC

വെടിവെച്ച്‌ കൊല്ലുമെന്ന് പറഞ്ഞാലും ഇടതുപക്ഷത്തെയോ മുഖ്യമന്ത്രിയെയോ തള്ളിപ്പറയില്ല. അത് വർഗീയ ധ്രുവീകരണം ഉണ്ടാക്കും. പാർലമെന്ററി ജീവിതം അവസാനിപ്പിക്കുകയാണെന്നും രാഷ്ട്രീയ പ്രവർത്തനം തുടരുമെന്നും അദ്ദേഹം പറഞ്ഞു. വളാഞ്ചേരിയിൽ വിളിച്ച് വാർത്താസമ്മേളനത്തിലായിരുന്നു ജലീലിന്റെ പരാമർശം. 

20 വർഷത്തിനിടെ അഞ്ച് തവണ മന്ത്രിയായി. സിപിഐഎമ്മിനോട് തീർത്താൽ തീരാത്ത കടപ്പാടുണ്ട്. പിവി അൻവർ കേരളത്തിലെ പൊലീസ് സേനയെ കുറിച്ച് അഭിപ്രായ പ്രകടനങ്ങൾ നടത്തിയിരുന്നു. അതിൽ ശരികൾ ഉണ്ടെന്ന് അന്ന് താൻ ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു. മുഖ്യമന്ത്രിയേയും പാർട്ടിയേയും നേരിൽ കണ്ട് അത് അറിയിക്കുകും ചെയ്തു. കേരളത്തിലെ മുഴുവൻ പൊലീസ് സേനയിൽ പ്രശ്നമുണ്ടെന്ന് അദ്ദേഹവും പറഞ്ഞിട്ടില്ല. അതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം സംഘം രൂപീകരിച്ചത്. റിപ്പോർട്ട് വരുന്ന വരെ കാത്തിരിക്കാം എന്ന് പി വി അൻവറിനോട് അഭ്യർത്ഥിച്ചു. അദ്ദേഹം അത് സമ്മതിക്കുകയും ചെയ്തതാണ്. എന്നാൽ പിന്നീട് കാര്യങ്ങൾ കൈവിട്ട് പോയെന്നും കെ ടി ജലീൽ പറഞ്ഞു.

ക്രമ സമാധാന ചുമതലയിൽ നിന്ന് മാത്രമല്ല ആകെ മാറ്റേണ്ട ഒരാളാണ് എഡിജിപി അജിത് കുമാർ. എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടത് ന്യായീകരിക്കാനാവില്ല. എഡിജിപി എസ്ഡിപിഐ, ജമാത്ത് ഇസ്ലാമി നേതാക്കളെയും കാണാൻ പാടില്ല. 

പൊതുപ്രവർത്തന രംഗത്ത് വലിയ വിഷമം ഉണ്ടാക്കിയ സംഭവമാണതെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദിയുടെ ഗാന്ധി വിരുദ്ധ പരാമർശമാണ്സ്വർഗ്ഗസ്ഥനായ ഗാന്ധിജിഎന്ന പുസ്തകം എഴുതാൻ കാരണമായതെന്നും കെ ടി ജലീൽ പറഞ്ഞിരുന്നു.