Category: HEALTH
-
മലപ്പുറത്ത് 12 പേർക്ക് H1N1; കൂടുതൽ പേർക്ക് രോഗ സാധ്യതയെന്ന് ആരോഗ്യ വകുപ്പ്
മലപ്പുറത്ത് 12 പേർക്ക് എച്ച് വണ് എൻ വണ് സ്ഥിരീകരിച്ചു. ഈ വർഷം ജില്ലയിൽ സ്ഥിരീകരിച്ചത് 30 കേസുകൾ. 12 പേർക്ക് സ്ഥിരീകരിച്ചത്. ജൂലായ് 1 മുതൽ 7 വരെയുള്ള ദിവസങ്ങളിലെ കണക്കാണിത്. കൂടുതൽ പേർക്ക് രോഗ സാധ്യതയെന്ന് ആരോഗ്യ വകുപ്പ്അറിയിച്ചു. H1N1 റിപ്പോർട്ട് ചെയ്യുകയും കൂടുതൽ പേരിലേക്ക് വ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ എല്ലാവരും നിർബന്ധമായും മാസ്ക്ക് ധരിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.. പനി, ജലദോഷം, തൊണ്ടവേദന, ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും ഏറ്റവും അടുത്തുള്ള…
-
മഴക്കാലത്ത് ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മഴക്കാലം, പ്രകൃതിയുടെ സാന്നിദ്ധ്യം തിളങ്ങുന്ന സമയമായിട്ടുള്ളതിനാല്‍, അതിനോടൊപ്പം വരുന്ന ആരോഗ്യപ്രശ്നങ്ങളും വളരെ പ്രധാനമാണ്. മഴക്കാലത്ത് ശുദ്ധവും ആരോഗ്യകരവുമായ ജീവിതം നയിക്കാൻ, താഴെപ്പറയുന്ന കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ നൽകേണ്ടതുണ്ട്: 1. പകർച്ചവ്യാധികളിൽ നിന്നുള്ള സംരക്ഷണം മഴക്കാലം പകർച്ചവ്യാധികളുടെ സീസണാണ്. കനത്ത മഴയ്ക്ക് ശേഷം മാലിന്യങ്ങളും, കൊതുകുകളുമൊക്കെ വർദ്ധിക്കും. ഡെങ്കിപ്പനി, മലേറിയ, ചിക്കുൻഗുനിയ, തൈഫോയ്ഡ് തുടങ്ങിയ പകർച്ചവ്യാധികൾ ഇതിൽപ്പെടുന്നു. 2. ശുദ്ധജല പാനീയങ്ങൾ ഉപയോഗിക്കുക മഴക്കാലത്ത് ജലദോഷം ഒരു സാധാരണ പ്രശ്നമാണ്. ശുദ്ധജലമാണ് പ്രധാനമായും ഉപയോഗിക്കേണ്ടത്. 3. പോഷകാഹാര സമൃദ്ധമായ…
-
ദഹനക്കേടാണോ പ്രശ്നം? തൈരിനൊപ്പം ഈ ഭക്ഷണങ്ങൾ ഒഴിവാക്കാം
തൈരും യോഗർട്ടുമൊക്കെ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല . ദഹനത്തിനും ഉദരാരോഗ്യത്തിനും മികച്ച ഭക്ഷണമാണിത്. കാല്‍സ്യവും പ്രോബയോട്ടിക്സും ഇവയിൽ ധാരാളം ഉണ്ട്. എന്നാൽ യോഗർട്ട് ചില ഭക്ഷ്യവസ്തുക്കളുമായി ചേരുമ്പോൾ അത് തുടർച്ചയായ ദഹനക്കേടിനും ആസിഡ് റിഫ്ലക്സിനും കാരണമാകുന്നു. തെറ്റായ ഭക്ഷണത്തോടൊപ്പം കഴിക്കുമ്പോൾ തൈരിലെ പോഷകങ്ങൾ ശരീരത്തിന് ലഭിക്കാെത വരുന്നു. ഇത് ആസിഡ് ലെവൽ ഉയരാനും വയറിന് അസ്വസ്ഥതയുണ്ടാകാനും കാരണമാകും. യോഗർട്ടിനൊപ്പം കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതൊക്കെ എന്നറിയാം1. ഉള്ളി / സവാളഉള്ളി കൊണ്ടുള്ള റെയ്ത്ത രുചികരമായ വിഭവമാണ്. എന്നാൽ ഈ…
-
അമീബിക് മസ്തിഷ്‌കജ്വരം; വെന്റിലേറ്ററിലുള്ള കുട്ടിയുടെ നില ഗുരുതരം: നിരീക്ഷണത്തിലുള്ള നാലു കുട്ടികളുടെയും ഫലം നെഗറ്റീവ്
അമീബിക് മസ്തിഷ്‌കജ്വരമെന്ന സംശയത്തിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ള നാലുകുട്ടികളുടെയും സ്രവ പരിശോധനാഫലം നെഗറ്റീവ്. അതേസമയം, മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ വെന്റിലേറ്ററിൽ കഴിയുന്ന കുട്ടിയുടെ നില മാറ്റമില്ലാതെ തന്നെ ഗുരുതരമായി തുടരുകയാണ്. കുട്ടിയുടെ നട്ടെല്ലിൽ നിന്നു കുത്തിയെടുത്ത സ്രവം മെഡിക്കൽ കോളജിലെ മൈക്രോബയോളജി ലാബിൽ പരിശോധിച്ചിരുന്നു. രോഗസ്ഥിരീകരണത്തിനുള്ള പിസിആർ ടെസ്റ്റിനായി പുതുച്ചേരി ജിപ്മർ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതിന്റെ ഫലം ഒരാഴ്ചയ്ക്കു ശേഷമേ ലഭിക്കൂ. മലപ്പുറം മൂന്നിയൂരിലെ പുഴയിൽ കുടുംബത്തോടൊപ്പം കുളിക്കാനിറങ്ങിയപ്പോൾ വെള്ളത്തിൽ നിന്ന് അമീബ ശരീരത്തിനുള്ളിൽ കടന്നതാണു…
-
കോഴിക്കോട് നാലുവയസുകാരിക്ക് കൈവിരലിന് പകരം നാവിൽ ശസ്ത്രക്രിയ: ഡോക്ടർക്ക് സസ്പെൻഷൻ
മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നാലു വയസുകാരിക്ക് ശസ്ത്രക്രിയാപ്പിഴവ് സംഭവിച്ചെന്ന പരാതിയില്‍ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ബിജോണ്‍ ജോണ്‍സണെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. സംഭവത്തെപ്പറ്റി അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിശദമായ അന്വേഷണം നടത്തി തുടര്‍നടപടി സ്വീകരിക്കാനും ആശുപത്രികള്‍ പ്രോട്ടോകോളുകള്‍ കൃത്യമായി പാലിക്കാനും ആരോഗ്യ മന്ത്രി വീണാ ജോർജ് കര്‍ശന നിര്‍ദേശം…
-
ചൂടുകാലത്ത് കൂടുതൽ കരുതൽ വേണമെന്ന് പഠനം; കാറുകളിൽ കാൻസറിന് കാരണമാകുന്ന കെമിക്കലുകൾ
കാറിനുള്ളിലെ കാൻസറിന് കാരണമാകുന്ന രാസവസ്തുക്കളേക്കുറിച്ച് പഠനം നടത്തി ഗവേഷകർ. കാറിനുള്ളിൽ ഇരിക്കുമ്പോൾ ആളുകൾ കാൻസറിനിടയാക്കുന്ന രാസവസ്തുക്കൾ ശ്വസിക്കുകയാണെന്നും കരുതൽവേണമെന്നും എൻവയോൺമെന്റൽ സയൻസ് ആന്റ് ടെക്നോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 2015-നും 2022-നും ഇടയിൽ പുറത്തിറക്കിയ കാറുകളിലെ ക്യാബിൻ എയർ പരിശോധിച്ചാണ് പഠനം നടത്തിയത്. തുടർന്നാണ് 99 ശതമാനം കാറുകളിലും TCIPP എന്ന ഫ്ലെയിം റിട്ടാർഡന്റ് അഥവാ തീപടരുന്നത് തടയാനും മന്ദഗതിയിലാക്കാനും ഉപയോഗിക്കുന്ന വിവിധ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയത്. അമേരിക്കയിലെ നാഷണൽ ടോക്സിക്കോളജി പദ്ധതിയുടെ ഭാഗമായി കാൻസർ സാധ്യതാ…
-
വെസ്റ്റ് നൈല്‍ പനി: സംസ്ഥാനത്ത് 10 പേർക്ക് രോഗം സ്ഥിരീകരിച്ചു; ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം: മന്ത്രി വീണാ ജോര്‍ജ്
കൊതുകിന്റെ ഉറവിട നശീകരണം വളരെ പ്രധാനം തിരുവനന്തപുരം: മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വെസ്റ്റ് നൈല്‍ പനിയെ പ്രതിരോധിക്കാന്‍ കൊതുക് നിവാരണവും ഉറവിട നശീകരണവും പ്രധാനമാണ്. സംസ്ഥാനത്ത് വെസ്റ്റ് നൈൽ ഫീവർ 10 പേർക്ക് സ്ഥിരീകരിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 10 പേർക്ക് വെസ്റ്റ്നൈൽ ഫീവർ സ്‌ഥി രീകരിച്ചു. ഇതിൽ 4 പേർ കോഴിക്കോട് ജില്ലക്കാരാണ്.…
-
ശാസ്ത്രം ജയിച്ചു, അഭിനാഥ് ആഹാരം കഴിച്ചു…
കൊച്ചി: ഏഴുവർഷത്തിന് ശേഷം അഭിനാഥ് വായിലൂടെ സ്വന്തം നിലയിൽ ആഹാരം കഴിച്ചു. ഭക്ഷണത്തിന്റെ ഗന്ധവും രുചിയുമറിഞ്ഞു.അത് കണ്ട് ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞു.കരഞ്ഞു വറ്റിയ കണ്ണീർത്തടത്തിലൂടെ ഒടുവിൽ ആനന്ദബാഷ്പം പൊഴിഞ്ഞു. കണ്ണൂർ കള്ളിയിൽ വീട്ടിൽ സജാദ് രജനി ദമ്പതികളുടെ ഏക മകൻ 22 കാരനായ അഭിനാഥ് മോഹാലാസ്യപ്പെടാതെ സ്വന്തമായി ആഹാരം വാരിക്കഴിച്ചപ്പോൾ അത് കണ്ട് നിന്ന അമ്മ രണ്ടു യുവാക്കളെ ചൂണ്ടി പറഞ്ഞു,‘ഇവർ ഞങ്ങളുടെ ദൈവമാണ്, എന്റെ മകനെ ജീവതത്തിലേക്ക് തിരികെ കൊണ്ടുവന്ന ദൈവം’.ന്യൂറോളജിസ്റ്റ് ആൻഡ് എപിലെപ്റ്റോളജിസ്റ്റ്…
-
ചൂട് കൂടും, ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം; ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം: വീണാ ജോര്‍ജ്
സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് തുടരുന്ന സാഹചര്യത്തില്‍ ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വേനല്‍ക്കാലത്ത് ശുദ്ധ ജലത്തിന്റെ ലഭ്യത കുറവായതിനാല്‍ ജലജന്യ രോഗങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. വയറിളക്ക രോഗങ്ങള്‍ നിര്‍ജലീകരണത്തിനും തുടര്‍ന്നുള്ള സങ്കീര്‍ണ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. വയറിളക്ക രോഗങ്ങള്‍, മഞ്ഞപിത്തത്തിന് കാരണമാകുന്ന ഹെപ്പറ്റൈറ്റീസ്-എ, ഹെപ്പറ്റൈറ്റിസ് ഇ, കോളറ, ടൈഫോയിഡ്, ഷിഗല്ല തുടങ്ങിയ അസുഖങ്ങള്‍ ഇത്തരത്തില്‍ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. ഉയര്‍ന്ന ചൂട് കാരണം പെട്ടെന്ന് നിര്‍ജലീകരണമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും വെളളം…
-
വേനല്‍കാലത്ത് പ്ലാസ്റ്റിക്ക് കുപ്പിയിലെ വെള്ളം വിഷമായി മാറും; ശ്രദ്ധിക്കുക
വേനല്‍ക്കാലമാണ്, ചൂട് ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയാണിപ്പോള്‍ അതിനാല്‍ പുറത്തു നിന്ന് കുപ്പിവെള്ളം വാങ്ങി കുടിക്കുമ്പോള്‍ ചില കാര്യങ്ങല്‍ ശ്രദ്ധിക്കണം. പ്ലാസ്റ്റിക് ബോട്ടിലില്‍ സൂക്ഷിക്കുന്ന കുപ്പിവെള്ളം, ജ്യൂസുകള്‍ തുടങ്ങിയവ സൂര്യപ്രകാശം ഏല്‍ക്കുന്നത് സുരക്ഷിതമല്ല. അതിനാല്‍ സൂര്യപ്രകാശമേല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളം വിതരണം, വില്‍പന എന്നിവ നടത്തരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി. കുപ്പിവെള്ളം വെയിലത്ത് വയ്ക്കുമ്പോള്‍ ചൂടാകുകയും ഇതിലുള്ള പ്ലാസ്റ്റിക് നേരിയ തോതില്‍ വെള്ളത്തില്‍ അലിഞ്ഞിറങ്ങുകയും ചെയ്യും. പ്രത്യക്ഷത്തില്‍ ഇതു കണ്ടെത്താന്‍ കഴിയില്ല. വെള്ളത്തിലൂടെ രക്തത്തില്‍ കലരുന്ന പ്ലാസ്റ്റിക്…