Tag: rahul n kutti
-
‘ഈറ്റ് കൊച്ചി ഈറ്റ്’ – ഫെയ്സ്ബുക്ക് ഫണ്ട് നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ ഫുഡ് കമ്മ്യൂണിറ്റി; രാഹുൽ എൻ.കുട്ടിയുടെ മരണം വിശ്വസിക്കാനാകാതെ സുഹൃത്തുക്കൾ
കൊച്ചി∙ ഈറ്റ് കൊച്ചി ഈറ്റ് ഫുഡ് വ്ലോഗർ രാഹുൽ എൻ.കുട്ടിയുടെ മരണം വിശ്വസിക്കാനാകാതെ സുഹൃത്തുക്കളും കുടുംബവും. കഴിഞ്ഞ രാത്രിയാണ് രാഹുലിനെ മാടവനയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യാൻ മാത്രം പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നാണ് സുഹൃത്തുക്കളും കുടുംബവും പറയുന്നത്. രാത്രി വീട്ടിലെത്തിയ രാഹുലിനെ സുഹൃത്തുക്കൾ ഫോണിൽ വിളിച്ചു. തുടരെ വിളിച്ചിട്ടും ഫോൺ എടുക്കാതെ വന്നതോടെ 12 മണിയോടെ മാടവനയിലെത്തി രാഹുലിന്റെ അച്ഛനെ വിളിക്കുകയും രാഹുൽ ഫോൺ എടുക്കുന്നില്ലെന്ന് പറയുകയുമായിരുന്നു. തുടർന്ന് അച്ഛൻ മുറിയിൽ ചെന്നുനോക്കിയപ്പോളാണ് ബെഡ് ഷീറ്റിൽ തൂങ്ങിയ…